വോട്ടിംഗ് ഒരു കരാറല്ല,നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റ്; മമ്മൂട്ടിയുടെ വണിനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ് !

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (15:48 IST)
 
മമ്മൂട്ടിയുടെ വണിനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്.'വോട്ടിംഗ് ഒരു കരാറല്ല. നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റ്. നിങ്ങള്‍ നിയോഗിച്ചവയെ തിരിച്ചുവിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവന'യാണെന്നും ജിത്തു ജോസഫ് പറഞ്ഞു.
 
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടിയെ കണ്ടതിന്റെ ആവേശത്തിലാണ് ഓരോ ആരാധകരും. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വണ്‍ പ്രദര്‍ശനത്തിനെത്തിയ ശേഷം റൈറ്റ് ടു റീകാള്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :