മൂന്ന് മില്യണ്‍ കാഴ്ചക്കാരുമായി 'വണ്‍' ട്രെയിലര്‍, മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രന്‍ ഇന്നുമുതല്‍ ബിഗ് സ്‌ക്രീനില്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (09:06 IST)

മൂന്ന് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരുമായി 'വണ്‍' ഒഫീഷ്യല്‍ ട്രെയിലര്‍. പ്രേക്ഷകരുടെ ഭാഗത്തു നിന്നു ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍. പുതിയ പോസ്റ്റര്‍ പങ്കു വെച്ചു കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രനെ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും എന്നതിനുള്ള സൂചന കൂടിയാണ് ട്രെയിലറിന് ലഭിച്ച സ്വീകാര്യത.

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആകില്ലെന്ന് പ്രതീക്ഷിക്കാം.ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :