1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Manikandan Achari shared Onam celebration photos

'അവന്റെ ആദ്യത്തെ ഓണം'; കുടുംബത്തോടൊപ്പം നടന്‍ മണികണ്ഠന്‍ ആചാരി, ചിത്രങ്ങള്‍

മണികണ്ഠന്‍ ആചാരി
അടുത്തിടെയാണ് നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇരുവരുടെയും സന്തോഷത്തിന് ഇരട്ടിമധുരം ആയിരുന്നു. കാരണം അമ്മയുടെയും അച്ഛന്റെയും സന്തോഷത്തില്‍ പങ്കെടുക്കാന്‍ മകനും ഉള്ളതുകൊണ്ട് തന്നെ. അവന്റെ ആദ്യത്തെ ഓണം ആഘോഷമാക്കാന്‍ തന്നെയാണ് മണികണ്ഠന്‍ ആചാരിയുടെ തീരുമാനം.
 
'എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍'- എന്ന് പറഞ്ഞു കൊണ്ടാണ് മണികണ്ഠന്‍ ഓണ വിശേഷങ്ങള്‍ പങ്കുവെച്ചത്.
 
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുരുതി ആയിരുന്നു നടന്റെ ഒടുവിലായി റിലീസ് ചെയ്തത്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
അടുത്ത ലേഖനം
'ചിയാന്‍ 60' ഇനി 'മഹാന്‍', ടൈറ്റില്‍ പ്രഖ്യാപിച്ച് വിക്രം, വീഡിയോ