അതാണോ വധു ? സസ്‌പെന്‍സ് ഒളിപ്പിച്ച് ബാല

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (15:28 IST)

നടന്‍ രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നടന്‍. ഒരു സന്തോഷ വാര്‍ത്തയുണ്ടെന്നും വൈകാതെ താന്‍ അക്കാര്യങ്ങള്‍ അറിയിക്കാമെന്നും ബാല പറയുന്നത്.വധുവിനെ കുറിച്ചുള്ള ചില സസ്പെന്‍സ് ഒളിപ്പിക്കുന്ന ഒരു വീഡിയോയുമായാണ് നടന്റെ വരവ്.

'പാക്കാ താനെ പോരേ, ഇന്ത കാളിയുടെ ആട്ടത്തെ' എന്ന തമിഴിലുള്ള ഡയലോഗ് പറഞ്ഞതിന് ശേഷം ഒരു ക്യാന്‍വാസില്‍ പച്ച നിറത്തിലുള്ള ചായം തേക്കുകയും ശേഷം ഒരു പേനകൊണ്ട് ബാല വെഡ്സ് ഇല്ലു എന്നും ട്രൂ ലവ് തുടങ്ങുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു.


സെപ്റ്റംബര്‍ അഞ്ചിനാണ് നടന്റെ വിവാഹം. ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ഷട്ടില്‍ ബാറ്റ് കളിക്കുന്നതും കാണാം. അതാണോ വധു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :