വിവാഹം എപ്പോള്‍? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി മീര നന്ദന്‍

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 19 ഓഗസ്റ്റ് 2021 (23:11 IST)

കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് മീര നന്ദന്‍.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയ്ക്ക് ശേഷം താരം ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ജോലിചെയ്യുകയാണ് നടി.അതേസമയം മീരയുടെ ആരാധകര്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ഇത്രയും കാലമായിട്ട് വിവാഹം കഴിച്ചില്ല എന്നത്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് മീര.

കുറെ നാളായി ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതൊന്നും സമയമാകുമ്പോള്‍ എല്ലാം നടക്കും എന്നാണ് മീര പറയുന്നത്.ഞാനിപ്പോള്‍ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ സമയമായില്ലെങ്കില്‍ അത് നടക്കില്ല . മനസ്സിനിണങ്ങിയ ഒരാള്‍ വന്നാല്‍ വിവാഹം നോക്കാം എന്നാണ് മീരനന്ദന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.അടുത്തൊന്നും വിവാഹം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും നടി വ്യക്തമാക്കി.

എന്തായാലും താരത്തെ ബിഗ്‌സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.നല്ലൊരു കഥയും കഥാപാത്രവും തന്നെ തേടി എത്തിയാല്‍ ഉറപ്പായും കമ്മിറ്റ് ചെയ്യും എന്നും നടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :