1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor harimurali passes away

ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ രസികനില്‍ ഹരിമുരളി ചെയ്ത കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

Harimurali,child artist,Malayalam cinema
ഒട്ടേറെ സിനിമകളില്‍ ബാലതാരമായി ശ്രദ്ധ നേടിയിട്ടുള്ള നടന്‍ ഹരിമുരളി(27)യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ രസികനില്‍ ഹരിമുരളി ചെയ്ത കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
 
നടക- സിനിമ നടന്‍ പയ്യന്നൂര്‍ മുരളിയുടെയും പ്രസന്നയുടെയും മകനാണ് ഹരിമുരളി. രസികന് പുറമെ അണ്ണന്‍ തമ്പി, മാടമ്പി,ഡോണ്‍,പട്ടണത്തില്‍ ഭൂതം, ഉലകം ചുറ്റും വാലിബന്‍ തുടങ്ങി ഒടേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറര വയസ്സിലാണ് രസികനിലെ വേഷം ഹരിമുരളി ചെയ്യുന്നത്. പഠനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന ഹരിമുരളി ചെറിയ ഇടവേളയ്ക്ക് ശേഷം അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിന്റെ അനിയന്‍ വേഷത്തിലെത്തിയിരുന്നു. വിഷ്വല്‍ ഇഫക്ട്‌സ് ആന്‍ഡ് ആനിമേഷനില്‍ ബിരുദധാരിയായിരുന്നു. വിഷ്വല്‍ എഫ്ക്ട്‌സ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ഹരിമുരളി സിനിമയ്ക്കായി തിരക്കഥ എഴുതാനുള്ള ശ്രമത്തിലായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഭാര്യയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്, എന്റെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നു പോലും എനിക്കറിയില്ല: ശിവ കാർത്തികേയൻ