അനുബന്ധ വാര്‍ത്തകള്‍
- ജയസൂര്യക്കെതിരായ കേസില്‍ നടന് ബാലചന്ദ്ര മേനോന്റെ മൊഴി നിര്‍ണായകമാകും
- രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന് ബാല
- ചെകുത്താനെപ്പോലെ 'ആറാട്ടണ്ണന്' ചെയ്യുന്നതും തെറ്റാണെന്ന് നടന് ബാല
- ആറാട്ടണ്ണന് പണി കൊടുത്ത് നടൻ ബാല, താക്കീത് നൽകി പോലീസ്
- നടീ-നടന്മാര്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ 'ആറാട്ട് അണ്ണനെ' വിരട്ടി പോലീസ്; പരാതി നല്‍കിയത് ബാല
യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ നിവിന്‍ പോളിയെ കേസില്‍ കുടുക്കി; താരത്തിന് പിന്തുണയുമായി നടന് ബാല
യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ നിവിന്‍ പോളിയെ കേസില്‍ കുടുക്കിയെന്നും താന്‍ കൂടെയുണ്ടെന്നും നടന് ബാല പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച് വീഡിയോയിലൂടെയാണ് ബാല ഇക്കാര്യം പറഞ്ഞത്. നിവിന്‍ പോളിക്ക് ഞാന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും പത്രസമ്മേളനം വിളിച്ചുചേര്‍ക്കുകയും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. ഇതിലും ഒരു വലിയ ആണത്തം ഉണ്ട് അങ്ങനെയാണ് വേണ്ടതെന്നും നടന് പറഞ്ഞു.
സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നല്കിയ ആളുടെ കടമയാണ്. നിവിന്‍ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം അത് തെളിയിക്കാന്‍. അത് നിവിന്‍ പോളിയുടെ കടമയല്ല. വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ കൊടുത്താല്‍ അതിന്റെ വരും വരായ്ക അവര്‍ നേരിടണമെന്നും ബാല പറഞ്ഞു.