പ്രിയദര്‍ശന്റെ നൂറാം സിനിമ, നായകന്‍ മോഹന്‍ലാല്‍ തന്നെയാകുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (13:39 IST)
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുക്കെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ട്. സംവിധായകനായ ആദ്യ സിനിമയില്‍ തന്നെ മോഹന്‍ലാലായിരുന്നു പ്രിയദര്‍ശന്റെ നായകനായത്. 1984ല്‍ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മുക്കുത്തി മുതല്‍ നിരവധി സിനിമകളില്‍ ഈ കൂട്ടുക്കെട് വീണ്ടും ഒന്നിച്ചു. ഇതില്‍ താളവട്ടം,തേന്‍മാവിന്‍ കൊമ്പത്ത്,വന്ദനം,ചിത്രം,കിലുക്കം,കാലാപാനി,ചന്ദ്രലേഖ,കാക്കകുയില്‍,ഒപ്പം തുടങ്ങി മലയാളികള്‍ നെഞ്ചില്‍ ചേര്‍ത്തുവെയ്ക്കുന്ന സിനിമകള്‍ ഏറെയാണ്.


ഇപ്പോഴിതാ സംവിധായകനെന്ന നിലയില്‍ തന്റെ നൂറാമത് സിനിമയ്ക്കരികിലാണ് പ്രിയദര്‍ശന്‍. സംവിധായകന്റെ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയത്. പ്രിയദര്‍ശന്‍ എന്നിലൂടെയാണ് സിനിമയില്‍ വരുന്നത്. തിരനോട്ടത്തില്‍ വന്നു, നവോദയയിലേക്ക്ക് ഞാനാണ് കൊണ്ടുപോകുന്നത്. അതൊരു കൂട്ടുക്കെട്ടായി മാറി. ഒരു മൂന്ന് കൂടി ചെയ്താല്‍ 100 സിനിമ എന്ന നാഴികകല്ലിലെത്താന്‍ പ്രിയനാകും. നൂറാമത്തെ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്.


നൂറ് സിനിമകള്‍ ചെയ്യുക എന്നത് വലിയ പ്രയാസമാണ്. അപൂര്‍വമായ കാര്യമാണ്. ആദ്യത്തെ സിനിമയിലെ നായകന്‍ നൂറാമത്തെ സിനിമയിലും അഭിനയിക്കുക എന്നതെല്ലാം മലയാളത്തിലെ സാധിക്കു. മലയാള സിനിമയുടെ ചരിത്രത്തില്‍ 2000,3000 സിനിമകള്‍ ചെയ്ത ആര്‍ട്ടിസ്റ്റുകളുണ്ട്. സുകുമാരി ചേച്ചിയൊക്കെ എത്ര സിനിമ ചെയ്‌തെന്ന് അറിയില്ല. ക്യാമറാമാന്മാരും സംവിധായകരുമുണ്ട്. ചന്ദ്രകുമാറൊക്കെ 150 സിനിമകളില്‍ കൂടുതല്‍ ചെയ്തിട്ടുണ്ട്. ഐവി ശശി,ശശി കുമാര്‍ സാര്‍, പ്രിയന്റ് കാര്യമെടുത്താല്‍ മലയാളത്തിന് പുറമെയും അയാള്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :