സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ജൂലൈ 2024 (08:51 IST)
നടീ-നടന്മാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ 'ആറാട്ട് അണ്ണനെ' വിരട്ടി പോലീസ്. ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെയാണ് പോലീസ് താക്കിത് ചെയ്തത്. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാലയാണ് പരാതി നല്‍കിയത്. പാലാരിവട്ടം പോലീസിലാണ് പരാതി നല്‍കിയത്. താരസംഘടനയായ അമ്മയിലും ബാല പരാതി നല്‍കിയിരുന്നു.
പരാതിക്ക് പിന്നാലെ സന്തോഷ് വര്‍ക്കിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തു. ഇനി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് ബാല പറഞ്ഞു.