കെ ആര്‍ അനൂപ്|
Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (11:07 IST)
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് 'കോബ്ര'.മാത്തമാറ്റിക്‌സില്‍ ബുദ്ധിശാലിയായ വിക്രമിന്റെ കഥാപാത്രം കണക്കുകള്‍ ഉപയോഗിച്ചാണ് തന്റെ എതിരാളികളെ നേരിടുന്നത്. അതിനെ നേരിടാന്‍ ഇര്‍ഫാന്‍ പത്താനും എത്തുന്നുണ്ട്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ അസ്ലാന്‍ യില്‍മാസ് എന്ന കഥാപാത്രത്തെയാണ് ക്രിക്കറ്റ് താരം കൂടിയായ നടന്‍ അവതരിപ്പിക്കുന്നത്.ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ നല്ലൊരു ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 17 മണിക്കൂര്‍ കൊണ്ട് 6.2 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ചിത്രത്തിനായി.ട്രെന്‍ഡിങ്ങില്‍ രണ്ടാമതുമാണ്.
ചിത്രത്തില്‍ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം 2022 ഓഗസ്റ്റ് 31 ന് തിയേറ്ററുകളില്‍ എത്തും. യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് കോബ്ര സെന്‍സര്‍ ചെയ്തത്, 3 മണിക്കൂര്‍ സമയ ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.
വിക്രം, ഇര്‍ഫാന്‍ എന്നിവരെ കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.