കെ ആര്‍ അനൂപ്|
Last Modified ശനി, 20 ഓഗസ്റ്റ് 2022 (14:54 IST)
'പൊന്നിയിന്‍ സെല്‍വന്‍' റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.സെപ്റ്റംബര്‍ 30 ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും. 'പൊന്നിയിന്‍ സെല്‍വന്റെ' രണ്ട് ഭാഗങ്ങളും കോവിഡ് കാലത്ത് 140 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരിച്ചതെന്ന് നടന്‍ കാര്‍ത്തി വെളിപ്പെടുത്തി.അടുത്തിടെ ഒരു പ്രൊമോഷണല്‍ ഇവന്റില്‍ പങ്കെടുക്കുമ്പോള്‍ ആയിരുന്നു നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിരത്നത്തിനൊപ്പം 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് ചിയാന്‍ വിക്രം പറഞ്ഞു.പൊന്നിയിന്‍ സെല്‍വന്റെ രണ്ടാമത്തെ സിംഗിള്‍ ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രമോഷന്‍ പരിപാടിക്കിടെ പുറത്തിറക്കി. ചിയാന്‍ വിക്രം, കാര്‍ത്തി, മണിരത്‌നം, പ്രകാശ് രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.