അനുബന്ധ വാര്‍ത്തകള്‍
- മട്ടാഞ്ചേരി മൊയ്തുവായി നിവിൻപോളി, ഇത് പുതിയ പകർന്നാട്ടം
- ധ്യാന്‍ സംവിധാനം ചെയ്യുന്നു, ഒരു നിവിന്‍ പോളി - അജു വര്‍ഗീസ് ചിത്രം !
- നിവിൻ പോളിയുടെ അടുത്ത ചിത്രത്തിൽ നായിക ഗ്രേസ് ആൻറണി, 'കനകം കാമിനി കലഹം' ഒരുങ്ങുന്നു
- കടലിന്റെ പശ്ചാത്തലത്തില്‍ സര്‍വൈവല്‍ ത്രില്ലറുമായി റോഷന് ആന്‍ഡ്രൂസ്, നായകന് നിവിന്‍ പോളി !
- നിവിന്‍ പോളിയുടെ സിനിമയാണോ? അതിഥി വേഷമാണെങ്കിലും ചെയ്യും: മഞ്ജിമ
ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും!
1983, ആക്ഷൻ ഹീറോ ബിജുഎന്നീ ചിത്രങ്ങൾക്കു ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടു വിജയചിത്രങ്ങൾക്കു ശേഷം ഇരുവരും കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വലുതാണ്.
ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിനായി നിവിൻ പോളിയും എബ്രിഡ് ഷൈനും പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജു പൗലോസായി വീണ്ടും നിവിൻപോളി എത്തുമോ എന്നത് കണ്ടുതന്നെ അറിയണം.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് നിവിൻ. 'പടവെട്ട്'ൻറെ ഷൂട്ടിംഗ് ഇനിയും ബാക്കിയാണ്. ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, ബിസ്മി സ്‌പെഷ്യൽ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രോജക്ടുകൾ. 'തുറമുഖം തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്.
അടുത്ത ലേഖനം