കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ജൂണ്‍ 2023 (11:27 IST)
അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി
ശ്രദ്ധയുടെ മരണ കാരണം ഒളിച്ചു വെക്കേണ്ട കാര്യമല്ലെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.ഒരു പെണ്‍കുട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും മറന്ന് ആത്മഹത്യ ചെയ്യണം എന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്രയും മാനസിക ബുദ്ധിമുട്ടിലൂടെ ആ കുട്ടി കടന്നു പോയതുകൊണ്ട് മാത്രമാണെന്ന് അഭിലാഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ശ്രദ്ധയുടെ മരണ കാരണം ഒളിച്ചു വെക്കേണ്ട കാര്യമല്ല, ഒരു പെണ്‍കുട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും മറന്ന് ആത്മഹത്യ ചെയ്യണം എന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്രയും മാനസിക ബുദ്ധിമുട്ടിലൂടെ ആ കുട്ടി കടന്നു പോയതുകൊണ്ട് മാത്രമാണ്. നിഷ്പക്ഷമായ ഒരു അന്വോഷണം നടത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അത് കൊണ്ട് ആ അച്ഛനും അമ്മക്കും സംഭവിച്ച നഷ്ടത്തിന് പകരമാകില്ലയെങ്കിലും ശ്രദ്ധയുടെ ആത്മാവിന് നീതി കിട്ടും'-
അഭിലാഷ് പിള്ള കുറിച്ചു.
നൈറ്റ് ഡ്രൈവ്, പത്താം വളവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള.