അനുബന്ധ വാര്‍ത്തകള്‍
- 'നമ്മള് ഈ സിനിമ ആഘോഷിക്കും, സന്തോഷമായിരിക്കൂ'; ഫുള്‍ കോണ്ഫിഡന്സില് മോഹന്‍ലാല്‍, ആരാധകരോട് പറഞ്ഞതു കേട്ടോ? (വീഡിയോ)
- Hanu-Man : ഹനുമാന് ഇന്ത്യയാകെ ലഭിച്ചത് ഞെട്ടിക്കുന്ന വിജയം, രണ്ടാം ഭാഗമായി വമ്പൻ ബജറ്റിൽ ജയ് ഹനുമാൻ ഒരുങ്ങുന്നു
- Jailer 2 : ജയിലർ 2 വരുന്നു? മുത്തുവേൽ പാണ്ഡ്യനൊപ്പം മാത്യൂസും നരസിംഹയും കാണുമോ? ആകാംക്ഷയിൽ തെന്നിന്ത്യ
- ശ്രീരാമന്റെ ഗൃഹപ്രവേശം എല്ലാം മാറ്റിമറിച്ചു, തന്നിലെ ഹിന്ദു ഉണര്‍ന്നുവെന്ന് നടി രേവതി
- ഇത് ഞെട്ടിക്കും, പ്രഭാസിനൊപ്പം കമൽ ഹാസനും ബച്ചനും ദുൽഖറും തുടങ്ങി രാജമൗലി വരെ, അമ്പമ്പോ ഇങ്ങനെയുണ്ടോ കാസ്റ്റിംഗ്!
Aavesham Teaser: 'എട മോനേ' ആവേശം കൊള്ളിച്ച് ഫഹദ്; ടീസര്‍ കാണാം
രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക
Fahad Faasil - Aavesham teaser
Aavesham Teaser: 'രോമാഞ്ചം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന 'ആവേശം' സിനിമയുടെ ടീസര്‍ എത്തി. ഫഹസ് ഫാസില്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം ഏപ്രില്‍ 11 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ടീസറില്‍ ഫഹദിന്റെ അഴിഞ്ഞാട്ടമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ഫഹദിനു പുറമെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ഥി, സജീന് ഗോപു, ഹിപ്സ്റ്റര്‍, മിഥുന് ജെ.എസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന് തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. രംഗന് എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. രോമാഞ്ചം സിനിമയുടെ സ്പിന്‍ ഓഫ് ആണ് ആവേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോളജ് കുട്ടികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്നതാണ് ചിത്രം. നസ്രിയ നസീം, അന്‍വര്‍ റഷീദ് എന്നിവര്‍ ചേര്‍ന്നാണ് നിര്മാണ്. ജിത്തു മാധവന് തന്നെയാണ് തിരക്കഥ. ഡിഒപി സമീര്‍ താഹിര്‍, സംഗീതം സുഷിന് ശ്യാം.