അനുബന്ധ വാര്‍ത്തകള്‍
- Malaikottai Vaaliban First Day Collection Report: ആദ്യദിനം മലൈക്കോട്ടൈ വാലിബന് എത്ര കോടി നേടുമെന്നോ? കണക്കുകള്‍ ഞെട്ടിക്കുന്നത്
- മോഹന്‍ലാലിനെ വേണ്ട ഉണ്ണി മുകുന്ദനെ മതി ! കാരണം ഒന്ന് പ്രാണ പ്രതിഷ്ഠ, വാലിബന് ബഹിഷ്കരണ ആഹ്വാനം
- 'ഹിന്ദുക്കള്‍ വാലിബന് കാണരുത്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം
- ജനുവരി മോഹന്‍ലാല്‍ ഇങ്ങ് എടുക്കും! കണക്ക് കൂട്ടിയത് ഒന്നുമല്ല വാലിബന് ഓപ്പണിങ് ഡേ സ്വന്തമാക്കുന്നത്, 65 രാജ്യങ്ങളില്‍ റിലീസിന് തയ്യാര്‍
- രജനീകാന്ത് മോശമായിട്ടാണോ പെരുമാറിയത്! നടി രംഭ അഭിമുഖത്തില്‍ പറഞ്ഞത് ഇതാണ്
Jailer 2 : ജയിലർ 2 വരുന്നു? മുത്തുവേൽ പാണ്ഡ്യനൊപ്പം മാത്യൂസും നരസിംഹയും കാണുമോ? ആകാംക്ഷയിൽ തെന്നിന്ത്യ
തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്നു രജനീകാന്ത് നായകനായി എത്തിയ ജയിലര്‍. ബീസ്റ്റ് എന്ന പരാജയ ചിത്രത്തിന് ശേഷം സംവിധായകനെന്ന നിലയില്‍ നെല്‍സണിന്റെ തിരിച്ചുവരവായിരുന്നു ചിത്രം. രജനീകാന്തിനൊപ്പം മോഹന്‍ലാലും ശിവരാജ് കുമാറും അതിഥിവേഷങ്ങളിലെത്തിയപ്പോള്‍ തിയേറ്ററുകള്‍ പൂരപറമ്പായി മാറുകയായിരുന്നു. മലയാളി താരമായ വിനായകനായിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് തമിഴ് സിനിമയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നെല്‍സണ്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള എഴുത്തിലേയ്ക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജയിലര്‍ സിനിമയില്‍ വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുകളിലും ആളുകള്‍ ഉള്ളതായി സൂചന നല്‍കുന്നുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചാകും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജയിലര്‍ രണ്ടാം ഭാഗത്തില്‍ നയന്‍താരയും ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ രജനിക്കൊപ്പം താരം ചെയ്യുന്ന ആറാമത് ചിത്രമാകും ജയിലര്‍ 2. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആദ്യഭാഗത്തില്‍ അതിഥി വേഷങ്ങളിലെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും ശിവരാജ് കുമാറിനും കൂടുതല്‍ വലിയ വേഷം സിനിമയിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. വെറും മിനിറ്റുകള്‍ കൊണ്ട് തന്നെ ഈ രണ്ട് താരങ്ങളും തിയേറ്ററുകളില്‍ വലിയ ഇമ്പാക്റ്റാണ് ഉണ്ടാക്കിയത്.