ദൃശ്യം 2 റിലീസ് ഡേറ്റ്, ആമസോണുമായുള്ള കരാറില്‍ നിന്ന് പിന്‍‌മാറാനാവില്ല !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജനുവരി 2021 (14:45 IST)
തീയറ്റർ റിലീസിന് എത്താതെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനെതിരെ മേഖലയിലെ നിന്നുള്ള നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആൻറണി പെരുമ്പാവൂർ. ഇക്കാര്യത്തിൽ വിമർശകർ തൻറെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

സ്വന്തം കാര്യം മാത്രമാണ് വിമർശകർ ചിന്തിച്ചത്. ദൃശ്യം 2 എന്ന ചിത്രത്തിന് തിയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. ഇനി ആമസോൺ പ്രൈമും ആയുള്ള കരാറിൽനിന്ന് പിൻ മാറുവാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.

പുതുവത്സരദിനത്തിൽ പുറത്തുവന്ന ടീസറിലൂടെയാണ് സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പോകുന്നു എന്ന കാര്യം ആരാധകർ അറിഞ്ഞത്. ദൃശ്യം 2 ഉടൻതന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിലർ ഉൾപ്പെടെയുള്ള പുതിയ അപ്ഡേറ്റുകളും അടുത്തുതന്നെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :