1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aaliya bhatt about Her parents relationship

ചിലപ്പോൾ ജീവിതത്തിൽ അങ്ങനെ സംഭവിക്കാം, വിവാഹേതരബന്ധം എന്നൊന്നുള്ളത് കൊണ്ടാണ് ഞാൻ ഉണ്ടായത്: ആലിയ ഭട്ട്

Aliya bhatt
വിവാഹേതരബന്ധങ്ങളെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കിയുള്ള ആലിയ ഭട്ടിൻ്റെ വീഡിയോ ശ്രദ്ധ നേടുന്നു. 2019ൽ റിലീസ് ചെയ്ത കലങ്ക് എന്ന ചിത്രത്തിൻ്റെ പ്രമോഷനിടെ താരം തൻ്റെ മാതാപിതാക്കളായ മഹേഷ് ഭട്ടിനെയും സോണി റാസ്ദാനെയും പറ്റി  തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോയാണ് വൈറലാകുന്നത്.
 
കിരൺ ഭട്ടുമായി വിവാഹജീവിതം നയിക്കവെയാണ് മഹേഷ് ഭട്ട് സിനിമാ താരമായ സോണി റാസ്ദാനുമായി പ്രണയത്തിലാകുന്നത്. വിവാഹേതരബന്ധങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നതിലാണ് അച്ഛൻ അമ്മയെ കണ്ടുമുട്ടിയതെന്ന് ആലിയ പറയുന്നു. ജീവിതത്തിൽ ഞാൻ കറുപ്പും വെളുപ്പും ഉള്ള ആളല്ല. ചിലപ്പോൾ ജീവിതത്തിൽ ഒരു കാരണത്താൽ സംഭവിക്കും. തീർച്ചയായും അവിശ്വസ്തത പ്രചരിപ്പിക്കാനായല്ല ഇത് പറയുന്നത്. മനുഷ്യൻ്റെ സ്വഭാവം ഞാൻ മനസിലാക്കുന്നു എന്ന് മാത്രം. ഇത് എല്ലായ്പ്പോഴും അത്ര എളുപ്പമല്ല.
 
സമൂഹത്തിൽ അവിശ്വാസം നിലവിലില്ല, അല്ലെങ്കിൽ നിലനിൽക്കുന്നില്ല എന്ന് നമുക്ക് പറയാനാകില്ല.അതിനാൽ അത് മനസിലാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അതിനോട് വിയോജിക്കുക. എന്നാൽ അതിനെപറ്റി ഒരു കാഴ്ചപ്പാട് ഉണ്ടാക്കുക. ആലിയ പറയുന്നു
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Bigg Boss Malayalam Season 5: റിനോഷ് 'വിഷയം' ആയി തുടങ്ങി...! ട്രോളിയവരൊക്കെ പുകഴ്ത്തുന്നു