1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 96 movie

96 ന് രണ്ടാം ഭാഗം ? സിനിമയുടെ സംവിധായകന്‍ പ്രേംകുമാര്‍ പറയുന്നത് ഇതാണ്

വിജയ് സേതുപതി
വിജയ് സേതുപതി- തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 96. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തരത്തിലുള്ള പ്രചാരണം അടുത്തിടെ ഉണ്ടായിരുന്നു.
വിജയ് സേതുപതിയും തൃഷയും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും അഭിനയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രേംകുമാര്‍ തന്നെ പറയുന്നു.റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ്, ജീത്തു ജോസഫിന്റെ 'കൂമന്‍' വരുന്നു