അയ്യപ്പന്‍ നായരുടെ ജെസിബി ഫൈറ്റ്, അയ്യപ്പനും കോശിയിലെ വീഡിയോ ഒരിക്കല്‍ക്കൂടി കാണാം
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (16:44 IST)
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. അയ്യപ്പന്‍ നായരായി ബിജുമേനോന്‍ വേഷമിട്ടപ്പോള്‍ കോശി കുര്യനായി പൃഥ്വിരാജും എത്തി. സിനിമയിലെ ജെസിബി ഫൈറ്റ് സീന്‍ വീഡിയോ ഒരിക്കല്‍ കൂടി കാണം
'തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന്‍ നായരായി ആദ്യം മനസ്സില്‍ വന്നത് മോഹന്‍ലാല്‍ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ താരമൂല്യം കഥാപാത്രത്തിന് തടസ്സമാകുമെന്ന് തോന്നി.ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ആകും എന്ന് ഞാന്‍ വിചാരിച്ചു. ഒരു സാധാരണ പ്രോജക്ടിനായി മോഹന്‍ലാലിനെ സമീപിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നില്ലെന്നും' സംവിധായകന്‍ സച്ചി മുമ്പ് പറഞ്ഞിരുന്നു.