1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid cases rises in india

രാജ്യത്ത് 2,82,970 പേർക്ക് കൊവിഡ്, ടിപിആർ 15.13 ശതമാനം: ഒമിക്രോൺ ബാധിതരുടെ എണ്ണം 8,961 ആയി

കൊവിഡ്
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്നു. ഇന്നലെ 2,82,970 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാൾ 44,889 പേർക്കാണ് കൂടുതലായി രോഗബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 8,961 ആയി ഉയർന്നു. കഴിഞ്ഞദിവസ‌ത്തേക്കാൾ 0.79 ശതമാനത്തിന്റെ വർധനവാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊവിഡ് സൂപ്പർ സ്പ്രെഡറായി സിപിഎം ജില്ലാ സമ്മേളനം, നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു