കെ ആര്‍ അനൂപ്|
Last Modified ശനി, 14 ഓഗസ്റ്റ് 2021 (08:57 IST)
ഓണക്കാലം ആയപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ ധരിച്ച പ്രിന്റഡ് ഷാര്‍ട്ടുകളാണ് പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നത്.
നീല നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യാഴാഴ്ച രാവിലെ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തി അഭിനന്ദനം അറിയിക്കാന്‍ എത്തിയതായിരുന്നു മെഗാസ്റ്റാര്‍.
ഇതിനൊപ്പം ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ച മോഹന്‍ലാലിന്റെ ഫോട്ടോയും ചേര്‍ത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍ എന്ന് പറഞ്ഞുകൊണ്ട് ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും പ്രിഥ്വിരാജും പങ്കുവെച്ചു.