'എനിക്ക് മമ്മൂട്ടിയോട് അസൂയയുണ്ട്'; കാര്യം തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

രേണുക വേണു| Last Modified ശനി, 14 ഓഗസ്റ്റ് 2021 (11:05 IST)

ശരീരം ഏറ്റവും ചിട്ടയോടെ കാത്തുസൂക്ഷിക്കുകയാണ് ഒരു നടന്റെ ഏറ്റവും വലിയ ധര്‍മ്മമെന്ന് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ തനിക്ക് മമ്മൂട്ടിയോട് അസൂയയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ ആദരിക്കാന്‍ ഗൃഹലക്ഷ്മി തയ്യാറാക്കിയ പ്രത്യേക പംക്തിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശരീരമാണ് ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത്. അത് മനസിലാക്കി കാലങ്ങളായി അത് ചിട്ടയോടെ കാത്ത് സൂക്ഷിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

"പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതുപോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്,"
മോഹന്‍ലാല്‍ പറഞ്ഞു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
പെണ്‍കുട്ടികളുടെ വിവാഹത്തേക്കാള്‍ ആണ്‍കുട്ടികളുടെ വിവാഹത്തിന് കൂടുതല്‍ ശ്രദ്ധ ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ തകഴിയില്‍ വ്യാഴാഴ്ച ട്രെയിന്‍ തട്ടി ഒരു സ്ത്രീയും മകളും മരിച്ചു. തകഴി കേളമംഗലം ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ
എതിര്‍കക്ഷി 10,000/- രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതില്‍ അയ്യായിരം രൂപ ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു
തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ...

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...