അജഗജാന്തരത്തിന്റെ 100 ദിനങ്ങള്‍, ദൈവത്തിന് നന്ദിയെന്ന് നടന്‍ കിച്ചു ടെല്ലാസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (09:03 IST)
ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ടീമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ അജഗജാന്തരം തിയേറ്ററുകളെ ഉത്സവപ്പറമ്പ് ആക്കി മാറ്റിയിരുന്നു. സിനിമയുടെ 100 ദിനങ്ങള്‍ ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും വീണ്ടും ഒത്തുകൂടിയിരുന്നു. ഓരോരുത്തര്‍ക്കും നിര്‍മ്മാതാക്കള്‍ സ്‌നേഹോപകാരങ്ങള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ക്കൂടി തങ്ങളുടെ സഹപ്രവര്‍ത്തകരെ കാണാനായി സന്തോഷത്തിലാണ് നടന്‍ കിച്ചു ടെല്ലാസ്.
അജഗാജാന്തരം സോണി ലിവില്‍ ഇപ്പോള്‍ കാണാം. ഒ.ടി.ടിയില്‍ ഫെബ്രുവരി 25നാണ് റിലീസായത്.
അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കൂടാതെ ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :