Last Modified ശനി, 22 ഓഗസ്റ്റ് 2015 (16:30 IST)
സാമി, അരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയാന്‍ വിക്രമും സൂപ്പര്‍ സംവിധായകന് ഹരിയും ഒന്നിക്കുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ‘സാമി 2’ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സാമി എന്ന പൊലീസ് കഥാപാത്രം തമിഴ് നാട്ടില്‍ വന്‍ തരംഗം സൃഷ്ടിച്ചതാണ്. വീണ്ടും ആ കഥാപാത്രത്തെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റിനാണ് ഹരിയും വിക്രമും ശ്രമിക്കുന്നതെന്നാണ് വിവരം.
വിക്രമിന്റെ ‘10 എണ്റതുക്കുള്ളെ’ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. അടുത്ത ചിത്രം ആനന്ദ് ശങ്കറിന്റെ ‘മര്‍മ മനിതന്’ ആണ്. അതിന് ശേഷം ഹരി പ്രൊജക്ടിലേക്ക് കടക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ഹരിയാകട്ടെ ‘സിങ്കം3’യുടെ പണിപ്പുരയിലാണ്.
സൂര്യ നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും.