ഓഹരി വിപണിയില്‍ നഷ്‌ടത്തില്‍

 ഓഹരി വിപണി , സെന്‍സെക്‌സ് , നിഫ്റ്റി , വ്യാപാരം
മുംബൈ| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (10:31 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 88 പോയന്റ് നഷ്ടത്തില്‍ 27843ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 8465ലുമാണ് വ്യാപാരം നടക്കുന്നത്. 352 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 445 ഓഹരികള്‍ നേട്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ലുപിന്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ബിപിസിഎല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഹീറോ മോട്ടോര്‍ കോര്‍പ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, എന്‍എംഡിസി തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 10 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 65.17 ആണ് രൂപയുടെ മൂല്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :