ഓഹരിവിപണി തകര്‍ന്നു,സെന്‍സെക്‌സ് 400 പോയന്റ് കൂപ്പുകുത്തി; നിഫ്റ്റി 8250ന് താഴെ

മുംബൈ| VISHNU N L| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:00 IST)
ആഗോള വിപണിയിലെ തകര്‍ച്ച രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 416 പോയന്റ് താഴ്ന്ന് 27191ലെത്തി. 129 പോയന്റ് താഴ്ന്ന് നിഫ്റ്റി 8242ലുമാണ്.

135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 847 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ഭാരതി, വേദാന്ത, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലും ഇന്‍ഫോസിസ്, ബാങ്ക് ഓഫ് ബറോഡ, മാരുതി തുടങ്ങിയവ നേട്ടത്തിലുമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :