1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. share market, sensex, nifty

തിളക്കത്തോടെ ഓഹരിവിപണി

ഓഹരി വിപണി
നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 100.10 പോയന്റ് നേട്ടത്തില്‍ 27931.64ലും നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 8495ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സണ്‍ ഫാര്‍മ, ലുപിന്‍, വിപ്രോ, ഹീറോ, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
About Writer
VISHNU N L