ഒരിക്കല്‍ കൂടി മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം, തുറന്ന് പറഞ്ഞ് നടി നൈല ഉഷ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (14:12 IST)

യുവനടിമാരില്‍ ശ്രദ്ധേയയായാണ് നൈല ഉഷ. നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നതും. ഒരിക്കല്‍ കൂടി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം നൈല പ്രകടിപ്പിച്ചു. മമ്മൂട്ടിയോടൊപ്പം ഉള്ള ഒരു ചിത്രം പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

'ആകാശത്തേക്ക് നോക്കി കോടിക്കണക്കിന് കോടിക്കണക്കിന് നക്ഷത്രങ്ങള്‍ കാണുന്നത് സങ്കല്‍പ്പിക്കുക. അതുപോലെ ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അതിശയം തോന്നുന്നു.ആരെങ്കിലും എന്നെ ഉടന്‍ ഒരു സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിപ്പിക്കൂ.'- കുറിച്ചു.

കുഞ്ഞനന്തന്റെ കട, പത്തേമാരി, ഫയര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :