ബ്രഹ്മാനന്ദന്‍റെ പ്രണയഗാനങ്ങള്‍

brahmanandan
FILEFILE
പിന്നണി ഗായകനായ കെ പി ബ്രഹ്മാനന്ദന്റെ ചരമ വാര്‍ഷികമാണ് ആഗ്സ്റ്റ് 10 ന് ബ്രഹ്മാനന്ദനെ മലയാളികളുടെ മനസിന്‍റെ ഉള്ളറകളില്‍ കുടിയിരുത്തിയത് അദ്ദേഹത്തിന്‍റെ പാട്ടുകളിലെ വിഷാദഛായയായിരുന്നു.

പ്രണയവും വിഷാദവും തീവ്രമായി അനുഭവിപ്പിച്ച ഗാനമായിരുന്നു ടാക്സികാര്‍ എന്ന ചിത്രത്തിലെ താമരപ്പൂ നാണിച്ചു... ഭാവസമ്പുഷ്ഠമായ സ്വരത്തില്‍ ബ്രഹ്മാനന്ദന്‍ അത് ആലപിച്ചു.

ചിത്രം: ടാക്സി കാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ആര്‍.കെ.ശേഖര്‍

താമരപ്പൂ നാണിച്ചു
നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ
നദിയുടെ ഹൃദയം ഞാന്‍ കണ്ടു
നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുക കവി പാടി
കരളേ നീയൊരു
പുഴയായ് ഒഴുകൂ
പുഴയായ് ഒഴുകൂ....
പൂവായ് ഓമന വിടരാമോ?
നിന്നെ പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായ് ഓമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ്
കുളിര്‍കാറ്റായ്....


ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ താരകരൂപിണീ എന്ന ഗാനം ബ്രഹ്മനന്ദന് ഏറെ ആരാധകരെ നേടിക്കൊടുത്തു.ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ പ്രണയഭാവനയാണ് ഈ ഗാനത്തില്‍ തിളങ്ങുന്നത്.'' നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും"" എന്ന വരികള്‍ കാമുകഹൃദയങ്ങള്‍ ഏറ്റുപാടിയപ്പോള്‍ അത് ബ്രഹ്മാനന്ദനുള്ള ഏറ്റവും വലിയ അംഗീകാരമായി.


ചിത്രം:ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

താരകരൂപിണി
നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍
ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും

( താരകരൂപിണി...)

നിദ്രതന്‍ നീരദ നീലവിഹായസില്‍
നിത്യവും നീ പൂത്തു മിന്നിനില്ക്കും
സ്വപ്നനക്ഷത്രമേ നിന്‍ ചിരിയില്‍
സ്വര്‍ഗ്ഗചിത്രങ്ങളെന്നും ഞാന്‍
കണ്ടുനില്ക്കും
(താരകരൂപിണീ...)
കാവ്യവൃത്തങ്ങളിലോമനേ
നീ നവ-
മാകന്ദമഞ്ജരിയായിരിക്കും
എന്‍ മണിവീണതന്‍
രാഗങ്ങളില്‍ സഖി
സുന്ദരമോഹനമായിരിക്കും
(താരകരൂപിണീ...)

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍
നമ്മള്‍ ഈണവും-
താളവുമായിണങ്ങി
ഈ ജീവസംഗമധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
( താരകരൂപിണി..)
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :