കുങ്കുമപ്പൂവുകള്‍ പൂത്തു - എന്‍റെ

WEBDUNIA|
ചിത്രം : കായംകുളം കൊച്ചുണ്ണീ
ഗാനരചന : പി.ഭാസ്കരന്‍
സംഗീതം : ബി.എ.ചിദംബരനാഥ്
ആലാപനം : യേശുദാസ്, എസ്.ജാനകി.

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്‍റെ
തങ്കക്കിനാവിന്‍ താഴ് വരയില്‍ (കുങ്കുക...)
മാനസമാം മണി മുരളി - ഇന്നു
മാദക സംഗീതമരുളീ..

പ്രണയസാമ്രാജ്യത്തിന്‍
അരമന തന്നില്‍
കനകത്താല്‍ തീര്‍ത്തൊരു
കളിത്തേരിലേറി
രാജകുമാരന്‍ വന്നു ചേര്‍ന്നു (കുങ്കുമ..)

മുന്തിരി വീഴുന്ന വനിയില്‍ - പ്രേമ
പഞ്ചമി രാത്രിയണഞ്ഞു
മധുരപ്രതീക്ഷതന്‍
മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്നു
കളിത്തോണിയേറി
രാജകുമാരി വന്നു ചേര്‍ന്നു (കുങ്കുമ...)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :