താമസമെന്തേ വരുവാന്‍

WEBDUNIA|
സിനിമ : ഭാര്‍ഗ്ഗവീനിലയം
ഗാനരചന : പി.ഭാസ്കരന്‍
ആലാപനം : യേശുദാസ്
സംഗീതം: ബാബുരാജ്


താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്‍റെ മുന്നില്‍
താമസമെന്തേയണയാന്‍
പ്രേമമയീ എന്‍റെ കണ്ണില്‍....
ഹേമന്തയാമിനിതന്‍ പൊന്‍വിളക്കു
പൊലിയാറായ്
മാകന്ദ ശാഖകളില്‍ രാക്കിളികള്‍
മയങ്ങാറായ്...
തളിര്‍മരമിളകി നിന്‍റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്‍റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളിച്ചന്ദ്രികയില്‍ നിന്ന്
മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്‍റെ
പട്ടുറുമാലിളകിയല്ലോ..




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :