യക്ഷഗാനം മുഴങ്ങി.. യവനികയും നീങ്ങി...

WEBDUNIA|
ചിത്രം: നിഴലാട്ടം
ഗാനരചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി. ദേവരാജന്‍
ആലാപനം: പി. സുശീല

യക്ഷഗാനം മുഴങ്ങി
യവനികയും നീങ്ങി
നിമിഷങ്ങളേതൊ ലഹരിയില്‍ മുങ്ങി
നിഴലാട്ടം തുടങ്ങി
കാലം ചരടു വലിക്കുന്നു
കളിപ്പാവകള്‍ നമ്മളാടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്ന നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു
പാവങ്ങള്‍ - നിഴലുകള്‍!
പാട്ടുകള്‍ പാടുന്നു - നമ്മളെ
മറ്റൊലി കളിയാക്കുന്നു
സത്യത്തിന്‍ മുഖമാരോ
സ്ഫടികപാത്രം കൊണ്ട് മറയ്ക്കുന്നു
പാവങ്ങള്‍- നിഴലുകള്‍!
കാമം കല്ലുകളെറിയുന്നു
കളിപ്പാവകള്‍ നമ്മള്‍ തകരുന്നു
അരങ്ങത്തു കണ്ടവരകലുന്നു- മുമ്പില്‍
അവരുടെ നിഴലുകള്‍ മായുന്നു
പാവങ്ങള്‍-പാവങ്ങള്‍!





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :