നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍

WEBDUNIA|
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്‍
ചിത്രം: ചാമരം
ആലാപനം : ജാനകി

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്ത് ഞാനിരുന്നു
താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നു
(നാഥാ...)

നേരിയ മഞ്ഞിന്‍റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍ തുടുത്തു
കാണുന്ന നേരത്ത് മിണ്ടാത്ത മോഹമായ്
ചാമരം വീശി നില്‍പ്പൂ
(നാഥാ...)

ഈ ഇളം കാറ്റിന്‍റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍
കാണാതിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍
എന്ത് പറഞ്ഞടുക്കാന്‍
(നാഥാ...)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :