ഫാസില്‍ സാറിനും ഫഹദിക്കയ്ക്കും ഹൃദയം നിറഞ്ഞ നന്ദി: രജീഷ വിജയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജൂലൈ 2022 (12:56 IST)

സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക. ഫഹദ് നായകനായ എത്തുന്ന മലയന്‍കുഞ്ഞ് റിലീസിന് ഒരുങ്ങുന്നു.
യോദ്ധ'യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന വീഡിയോ സോങ് ശ്രദ്ധ നേടുന്നു.

' 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സാര്‍ (ar rahman) മലയാള സിനിമയിലേക്ക് മടങ്ങിയെത്തുമ്പോള്‍, അദ്ദേഹത്തിന്റെ സൃഷ്ടിയുടെ വിഷ്വലുകളില്‍ ഉണ്ടാവാന്‍ കഴിഞ്ഞത് ഏറ്റവും ഭാഗ്യമായി ഞാന്‍ കരുതുന്നു. 'ചോലപെണ്ണെ' ഇവിടെയുണ്ട്, അവള്‍ സുന്ദരിയാണ്. വിനായക് ശശികുമാര്‍ എഴുതിയതും വിജയ് യേശുദാസ് പാടിയതുമായ ഗാനം. ഫാസില്‍ സാറിനും ഫഹദിക്കയ്ക്കും ഹൃദയം നിറഞ്ഞ നന്ദി'-രജീഷ വിജയന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :