ഉണ്ണി മേനോന്റെ ശബ്ദം, ചെന്നൈ നഗരത്തിന്റെ ചന്തം, ഹൃദയത്തിലെ നാലാമത്തെ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജനുവരി 2022 (08:53 IST)

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പുതിയ ഗാനമാണ് ശ്രദ്ധനേടുന്നത്.'കുറള്‍ കേക്കുതാ' എന്ന് തുടങ്ങുന്ന ഗാനം സിനിമയിലെ നാലാമത്തെ പാട്ട് കൂടിയാണ്.

ഗുണ ബാലസുബ്രഹ്മണ്യന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ഗാനമാലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്.

പ്രണവിനു പുറമേ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍,അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ ചിത്രം നിര്‍മ്മിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :