അനുബന്ധ വാര്‍ത്തകള്‍
- ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്‍
- മമ്മൂട്ടിയുടെ പാട്ടിന് കിടിലന്‍ സ്റ്റെപ്പുകളുമായി ചാക്കോച്ചന്; വീണ്ടും കേള്‍ക്കാം 'ദേവദൂതര്‍ പാടി' (വീഡിയോ)
- Kaduva Video Song|'പാല്‍വര്‍ണ്ണ കുതിരമേല്‍', കടുവയിലെ വീഡിയോ സോങ് പുറത്ത്
- യുട്യൂബ് വ്യൂസ് 5 ലക്ഷം കടന്നു, 'ഒറ്റമുണ്ട്' ഗാനം ഹിറ്റ്
- പിള്ളേര് കിടു അല്ല കിക്കിടു, 'ഒറ്റമുണ്ട്' യൂട്യൂബില്‍ തരംഗമാകുന്നു,'വിശുദ്ധ മെജോ' വരുന്നു
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 1 മില്യണ്‍ കാഴ്ചക്കാരും
കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' (Nna Thaan Case Kodu) റിലീസിന് ഒരുങ്ങുകയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ സ്റ്റെപ്പുകള്‍ തന്നെയാണ് ഗാനരംഗത്തിന്റെ ആകര്‍ഷണം. യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് ട്രെന്‍ഡിങ് തുടരുകയാണ് ഗാനം. ഒപ്പം ഒരു മില്യണ്‍ കാഴ്ചക്കാരെയും സ്വന്തമാക്കി.
ചാക്കോച്ചന്റെ അംബാസ് രാജീവന്‍ ആടിത്തിമിര്‍ക്കുന്നത് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.