പിള്ളേര് കിടു അല്ല കിക്കിടു, 'ഒറ്റമുണ്ട്' യൂട്യൂബില്‍ തരംഗമാകുന്നു,'വിശുദ്ധ മെജോ' വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജൂലൈ 2022 (10:05 IST)
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ ഒറ്റമുണ്ട് എന്ന് തുടങ്ങുന്ന ഗാനം നാലുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍ തന്നെയുണ്ട് 'ഒറ്റമുണ്ട്' എന്ന ഗാനം.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും ചേര്‍ന്നാണ് ആലാപനം.അഡീഷണല്‍ വോക്കല്‍സ് - ജസ്റ്റിന്‍ വര്‍ഗീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :