ആശ ശരത്തിന്റെ 'ഖെദ്ദ', വീഡിയോ സോങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (14:09 IST)
ആശാ ശരത്തിന്റെ പുതിയ ചിത്രമാണ് ഖെദ്ദ. സിനിമയിലെ ആദ്യ ഗാനം പുറത്ത്. ആശ ശരത്തിന്റെ മകള്‍ ഉത്തരയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ രണ്ടിനാണ് റിലീസ്.

മനോജ് കുറൂര്‍ എഴുതി ശ്രീവത്സന്‍ ജെ. മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.കവിത ജയറാം ആലപിച്ച മനോഹരമായ ഗാനം കേള്‍ക്കാം.
സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു തുടങ്ങിയ താരനിരയും ചിത്രത്തില്‍ ഉണ്ട്.

ബെന്‍സി പ്രൊഡക്ഷന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം പ്രതാപ് പി നായരും എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ് നിര്‍വഹിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :