പെയ്യുന്നു നിന്‍ കരുണാവര്‍ഷം

മരാമണ്‍ കണ്‍‌വെന്‍‌ഷനെ കുറിച്ച്

WEBDUNIA|
അഗതികള്‍ക്കാശ്വാസമായ്

റവ. സ്റ്റാന്‍ലി ജോണ്‍സിന്‍റെ വരവോടെ ആദ്ധ്യാത്മികതയും വചന വിശ്വാസവും പ്രഘോഷങ്ങള്‍ മാത്രമല്ലാതെയായി. പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയില്ലെങ്കില്‍ അത് വചന നിന്ദയാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഭിക്ഷാടനത്തിന് എത്തിയവരെ പൊരിവെയിലില്‍ നിന്ന് മാറ്റിയിരുത്തി. അവര്‍ക്ക് വേണ്ടി ഭിക്ഷയാചിച്ച് ധനം വിതരണം ചെയ്തു. അവര്‍ക്ക് ശാശ്വത സങ്കേതം നല്‍കണമെന്നബോധത്തില്‍ നിന്ന് കുന്പനാട് , ആയിരൂര്‍, കൊട്ടാരക്കര ആനപ്രാന്പാല്‍, തൃശൂര്‍, എന്നിവിടങ്ങളില്‍ അനാഥമന്ദിരങ്ങള്‍ സ്ഥാപിച്ചു. ഭൂഭുവനദാന പ്രസ്ഥാനവും ഇതിന്‍റെ ഭാഗമായിരുന്നു.

സങ്കീര്‍ത്തനത്തിന്‍റെ താളം....

പ്രാര്‍ത്ഥനയും സങ്കീര്‍ത്തനവും ഹൃദയതാളമാകുന്ന പത്ത് ദിനങ്ങള്‍, കര്‍ത്താവിന്‍റെ രക്ഷയെ വാഴ്ത്തുന്നു. ആദ്യകാലത്ത് ഒരാള്‍ പാടുകയും പന്തലിന് മധ്യത്തില്‍ നിന്ന് മറ്റൊരാള്‍ ഏറ്റുപാടുകയും ചെയ്യുകയായിരുന്നു പതിവ്. ആഞ്ഞിലിത്താലം വര്‍ക്കിയുപദേശിയും അന്പലവേലില്‍ വര്‍ഗീസ് ഉപദേശകനുമായിരുന്നു അന്നത്തെ പാട്ടുകാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :