തിരുവിതാംകോട് അരപ്പള്ളി അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രം

thiruvithamcode arappalli
WDWD
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പുണ്യ പുരാതനമായ തിരുവിതാംകോട് പള്ളി ഡിസംബര്‍ 16 ന് അന്തര്‍ദ്ദേശീയ സെന്‍റ് തോമസ് തീര്‍ത്ഥാടന കേന്ദ്രമായി പരിശുദ്ധ കത്തോലിക്കാ ബാവ ബസേലിയസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ പ്രഖ്യാപിച്ചു.

എ.ഡി 63 ല്‍ സ്ഥാപിച്ച വിശുദ്ധ മാതാവിന്‍റെ പേരിലുള്ള ഈ പള്ളി ഇന്ത്യാ ഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്. സെന്‍റ് തോമസ്സിന്‍റെയും കന്യാമറിയത്തിന്‍റെയും പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസ കേന്ദ്രമാണ് ഈ ദേവാലയം.

തിരുവനന്തപുരത്ത് നിന്ന് 55 കിലോമീറ്റര്‍ അകലെയാണ്. നാഗര്‍കോവില്‍ ബസില്‍ കയറി അഴകിയമണ്ഡപം സ്റ്റോപ്പില്‍ ഇറങ്ങി മണ്ടയ്ക്കാട് കൊളച്ചല്‍ ഭാഗത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം പോയാല്‍ തിരുവിതാംകോട് പള്ളിയിലെത്താം.

പത്മനാഭപുരം കൊട്ടാരം മൂന്ന് കിലോമീറ്റര്‍ അകലെയും തൃപ്പരപ്പ് വെള്ളച്ചാട്ടം 17 കിലോമീറ്റര്‍ അകലെയും കന്യാകുമാരി 37 കിലോമീറ്റര്‍ അകലെയുമാണ്.

പതിനാറാം തീയതി നടന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. നിയുക്ത കത്തോലിക്കാ ബാവ പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.

തീര്‍ത്ഥാടന കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കെട്ടിട സമുച്ചയത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മവും കത്തോലിക്ക ബാവ നിര്‍വഹിച്ചു. തീര്‍ത്ഥാടന കേന്ദ്ര സ്മരണിക പ്രകാശനം ഗതാഗത മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിച്ചു.

നാഗര്‍കോവില്‍: | WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :