St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ
സെന്റ് തോമസ് ഡേ ആശംസകൾ
St.Thomas Day Wishes in Malayalam: ജൂലൈ 3, സെന്റ് തോമസ് ഡേ. ഭാരത കത്തോലിക്കർ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന തിരുന്നാളാണിത്. ദുക്റാന തിരുന്നാൾ എന്നും ഇതിനു പേരുണ്ട്.
സെന്റ് തോമസ് ഡേ ആശംസകൾ
വിശ്വാസത്തിന്റെ ദീപം കൊളുത്തിയ വിശുദ്ധ തോമാശ്ലീഹ നമുക്ക് മാർഗദീപമാകട്ടെ, ഏവർക്കും ദുക്റാന തിരുന്നാൾ ആശംസകൾ
ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതിൽ വിശുദ്ധ തോമ മാതൃകയാണ്. ഏവർക്കും സെന്റ് തോമസ് ഡേ ആശംസകൾ
ക്രിസ്തുവിന്റെ സുവിശേഷം ഭാരതത്തിലെത്തിച്ച തോമാശ്ലീഹായുടെ ഓർമ നമുക്ക് ആഘോഷിക്കാം. ദുക്റാന തിരുന്നാളിന്റെ പ്രാർത്ഥനാമംഗങ്ങൾ നേരുന്നു
സെന്റ് തോമസിനെ പോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും 'എന്റെ കർത്താവെ, എന്റെ ദൈവമേ' എന്നു പ്രാർത്ഥിക്കാൻ സാധിക്കട്ടെ. ഏവർക്കും തോമാശ്ലീഹായുടെ തിരുന്നാൾ ആശംസകൾ
ക്രിസ്തു ശിഷ്യൻമാരിൽ ഏറ്റവും ധൈര്യശാലിയായിരുന്നു തോമസ്. ജീവിതത്തിലെ പ്രതിസന്ധികളെ തോമസിനെ പോലെ നേരിടാൻ നമുക്കും പ്രാർഥിക്കാം. ഏവർക്കും ദുക്റാനയുടെ പ്രാർത്ഥനാശംസകൾ
വിശുദ്ധ തോമയെ പോലെ നമുക്കും ക്രിസ്തുവിനെ പ്രഘോഷിക്കാം. ഏവർക്കും സെന്റ് തോമസ് ഡേ ആശംസകൾ