അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്; മൂന്നിടത്ത് യെല്ലോ
- Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !
- കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം
- Kottayam Medical College Building Collapse: തിരികെ വരാതായപ്പോള്‍ ഫോണ്‍ വിളിച്ചു, എടുക്കുന്നില്ല; മകളുടെ ആശങ്കയ്ക്കു പിന്നാലെ തെരച്ചില്‍
- തുടരുന്ന ശല്യം; തിരുവനന്തപുരത്ത് തെരുവ് നായയുടെ കടിയേറ്റത് 20 പേര്‍ക്ക്, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
Kerala Weather News in Malayalam Live: യെല്ലോ അലര്‍ട്ട് നാല് ജില്ലകളില്‍ മാത്രം, ആശങ്ക വേണ്ട
Kerala Weather Live Updates: വടക്കന്‍ ഒഡിഷക്കും അതിനോട് ചേര്‍ന്നുളള ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു
Kerala Weather Live Updates, July 4: സംസ്ഥാനത്ത് ഇന്ന് പൊതുവെ മഴയുടെ തീവ്രത കുറവായിരിക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വടക്കന്‍ ഒഡിഷക്കും അതിനോട് ചേര്‍ന്നുളള ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ ആറ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ശക്തി കൂടിയും കുറഞ്ഞും ഇടവേളകളോട് കൂടിയ മഴയും കാറ്റും ശനി / ഞായറാഴ്ച വരെ തുടരും. ജൂലൈ 11നു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും.