ശരീരംകൊണ്ട് ലോകം കീഴടക്കിയ ഷ്വാസ്നെഗര്‍

WEBDUNIA|
ഒഴുക്കില്ലാത്ത സ്വരവും അഭിനയ ശേഷി കുറഞ്ഞ ശരീരവും കാരണം അനവധി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു അര്‍നോള്‍ഡിന്.കാനോണ്‍ ദ ബാര്‍ബേറിയന്‍ (1982), കാനോണ്‍ ദ ഡസ്ട്രോ (1984) എന്നീ ചിത്രങ്ങളിലൂടെ ആളുകള്‍ ആര്‍നോള്‍ഡിനെ അറിഞ്ഞു തുടങ്ങി.

1984 ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ ആണ് അര്‍നോള്‍ഡിന്‍റെ ഏറെ പ്രശസ്തമായ ചിത്രം. ടെര്‍മിനേറ്റര്‍ പരമ്പര തന്നെ ലോകം പിന്നീട് കണ്ടു. 1987 ല്‍ പുറത്തിറങ്ങിയ പ്രീഡേറ്റര്‍ അര്‍നോള്‍ഡിനെ സൂപ്പര്‍ സ്റ്റാറാക്കി.

കമാന്‍ഡോ (1986), ദ റൗളിംഗ് മാന്‍(1987), റെഡ് ഹെര്‍ട്ട് (1988), ജഡ്ജ്മെന്‍റ് ഡെ (1991), ട്രൂ ലൈസ് (1993) എന്നിവ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ പെട്ടുന്നു.

കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതോടെ തന്‍റെ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയായിരുന്നു ഷ്വാസ്.ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷം ടെര്‍മിനേറ്ററുടെ നാലാം ഭാഗവുമായി എത്തുമെന്നാണ് ഷ്വാസിന്‍റെ തീരുമാനം.

അപ്പോള്‍ ശൗര്യം കൊഴിഞ്ഞ സിംഹത്തെയാണ് കാണേണ്ടിവരികയെന്ന് ആരാധകര്‍ക്ക് സന്ദേഹമില്ലാതെയില്ല. ഷ്വാസ്നെഗറുടെ മസിലുകളെല്ലാം ഇപ്പോള്‍ തൂങ്ങിയ മട്ടിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :