ടി.കെ. ബാലചന്ദ്രന്‍ - ബഹുമുഖ പ്രതിഭ

WEBDUNIA|
ടി.കെ. ബാലചന്ദ്രന്‍ - മലയാള സിനിമയ്ക്ക് ജീവിതം കൊണ്ട് സമഗ്ര സംഭാവന നല്‍കിയ അതുല്യമായ വ്യക്തിത്വം. നടന്‍, നിര്‍മ്മാതാവ്, കഥാകൃത്ത്, നര്‍ത്തകന്‍, സിനിമാ സംഘടനയുടെ നേതാവ് എന്നിങ്ങനെ പല നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാള സിനിമയിലെ ആദ്യത്തെ ഇരട്ട വേഷം (ഡിബിള്‍ റോള്‍) ബാലചന്ദ്രന്‍റേതായിരുന്നു.

അറുപതുകളിലെ നിത്യഹരിത നായകന്മാരിലൊരാളായിരുന്ന ടി.കെയ്ക്ക് 2005 ഡിസംബര്‍ 15 ന് അന്തരിച്ചു. സിനിമയുടെ തിളക്കമുള്ള ലോകത്ത് ജീവിച്ചെങ്കിലും ബാലചന്ദ്രന്‍റേത് ലളിത ജീവിതമായിരുന്നു. മദ്യവും പുകവലയുമില്ലാത്ത സരള ജീവിതം. 400ല്‍ എറെ സിനിമകളില്‍ ബാലചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

വാര്‍ധക്യത്തില്‍ പക്ഷെ ബാലചന്ദ്രന്‍ തളര്‍ന്നു പോയി. രോഗപീഢകളും സാമ്പത്തിക ഞെരുക്കവും വല്ലാതെ അലട്ടിയിരുന്നുന്നു. ജവഹര്‍നഗറിലെയും കാഞ്ഞിരന്മ്പാറയിലേയും വാടകവീട്ടില്‍ രോഗിയായി കഴിയുകയായിരുന്നു സിനിമയ്ക്ക് സമഗ്ര സംഭാവന നല്‍കിയ ഈ പ്രതിഭ.

തിരുവനന്തപുരത്തെ വഞ്ചിയൂരില്‍ പി.കെ. കുഞ്ഞന്‍പിള്ളയുടെയും കെ. പാറുക്കുട്ടിയമ്മയുടെയും മകനായി 1924ലാണ് ടി.കെ. ബാലചന്ദ്രന്‍ ജനിച്ചത്. സിനിമാ നടന്‍ വഞ്ചിയൂര്‍ മാധവന്‍ നായര്‍ മൂത്ത സഹോദരനാണ്.

ബാലനടനായായിരുന്നു ബാലചന്ദ്രന്‍റെ തുടക്കം. പതിമൂന്നാം വയസില്‍ പ്രഹ്ളാദന്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. ഗുരുഗോപിനാഥ്, തങ്കമണി, ലക്ഷ്മി എന്നിവരായിരുന്നു ആ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നര്‍ത്തകി പത്മാസുബ്രഹ്മണ്യത്തിന്‍റെ അച്ഛന്‍ കെ.സുബ്രഹ്മണ്യമായിരുന്നു ഈ പടത്തിന്‍റെ നിര്‍മ്മാതാവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :