ശരീരം കൊണ്ട് ലോകം കീഴടക്കിയ ഷ്വാസ് നെഗര്‍ ജൂലൈ 30ന് 60 മത്തെ പിറന്നാള്‍ ആഘോഷിച്ചു.കാലിഫൊര്ണിയയിലും ഓസ്ട്രിയയിലെ ജന്മനാട്ടിലും ആഘോഷങ്ങള്‍ നടന്നു ഓസ്ട്രിയന്‍ ഓക്കുമരമെന്നാണ് ഷ്വാസ് നെഗറിനെ ആളുകള്‍ വിളിക്കുന്നത്.
താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് ആഘോഷം അമേരിക്കയിലെ കാലിഫോര്‍ണിയയുടെ മുപ്പത്തി എട്ടാമത് ഗവര്‍ണര്‍ പദവിയിലിരിക്കുകയാണ് ഷ്വാസ് നെഗര്‍ ഇപ്പോള്‍. അഭിനയത്തിന് തത്കാലം വിട.
1947 ജൂലായ് 30 ന് ഓസ്ട്രിയയിലെ താലിഗ്രാഡിലാണ് ഷ്വാസ് നെഗറുടെ ജനനം. ഷെന്ധാം എന്ന ഫ്രഞ്ച് പൊലീസ് കമാന്‍ഡര്‍ ഗുസ്താം ഷ്വാസ്നെഗറും ഔറീലിയ ജാഡ്രിനിയുമാണ് മാതാപിതാക്കന്മാര്. നാസി പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു ഇരുവരും.
ചെറുപ്പത്തിലേ ബോഡി ബില്‍ഡിംഗില്‍ തത്പരനായിരുന്നു ഷ്വാസ്.
പതിനെട്ടാം വയസ്സില്‍ ഓസ്ട്രിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധിത സേവനത്തില്‍ ഇരിക്കുമ്പോഴാണ് മിസ്റ്റര്‍ യൂറോപ്പ് പട്ടം നേടുന്നത്. 1968 ല്‍ അമേരിക്കയിലെത്തിയ ഷ്വാസിന്റെ കീശയില്‍ 20 അമേരിക്കന്‍ ഡോളറും മുറി ഇംഗ്ളീഷുമേ ഉണ്ടായിരുന്നുള്ളു.
വിസ്കോണ്സി- സുപ്പീരിയര്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഓഫ് ഫിറ്റ്നസ് ആന്റ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി 1979 ല്‍ നേടി.
ഏഴ് തവണ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം, ഏഴു തവണ ഒളിംപിക്സ് പട്ടം നേടിയ റെക്കോര്‍ഡ്. എന്നിവ ഷ്വാസ് സ്വന്തമാക്കി. 1991 ല്‍ ഷ്വാസിന്റെ എതിരാളി ലീ ഹെന് റി ഒളിംപിക്സ് റെക്കോര്‍ഡ് മറികടന്നു.
FILE
FILE
1977 ല്‍ അര്‍നോള്‍ഡ് - ദ എജ്യൂക്കേഷന്‍ ഓഫ് ബോഡി ബില്‍ഡര്‍ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കി. മസില് സംരക്ഷിക്കാന്‍ ടൈറ്റസ് ബില്‍ഡിംഗ് എന്ന മരുന്നുഅയോഗിച്ചു എന്ന ഷ്വാസിന്റെ പരാമര്‍ശം വിവാദമഴിച്ചുവിട്ടിരുന്നു.
WEBDUNIA|
ഒട്ടേറെ ജിംനേഷ്യങ്ങള്‍, പ്രമുഖ ജേണലുകളില്‍ സ്ഥിരം പംക്തി, 1990-93 ഘട്ടത്തില്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം കായിക ക്ഷമതാ ഉപദേശകന് എന്നിവ ഷ്വാസിനെ തേടിയെത്തി.