ശരീരംകൊണ്ട് ലോകം കീഴടക്കിയ ഷ്വാസ്നെഗര്‍

WEBDUNIA|
വിസ്കോണ്‍സി- സുപ്പീരിയര്‍ സര്‍വകലാശാലയില്‍ നിന്ന് 1979 ല്‍ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ഓഫ് ഫിറ്റ്നസ് ആന്‍റ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിഗ്രി നേടി.

ഏഴ് തവണ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം, ഏഴു തവണ ഒളിംപിക്സ് പട്ടം നേടിയ റെക്കോര്‍ഡ് എന്നിവ ഷ്വാസിനു സ്വന്തമാണ് .പക്ഷേ 1991 ല്‍ ഷ്വാസിന്‍റെ എതിരാളി ലീ ഹെന്‍ റി ഒളിംപിക്സ് റെക്കോര്‍ഡ് മറികടന്നു.

1977 ല്‍ അര്‍നോള്‍ഡ് - ദ എജ്യൂക്കേഷന്‍ ഓഫ് ബോഡി ബില്‍ഡര്‍ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കി. മസില്‍ സംരക്ഷിക്കാന്‍ ടൈറ്റസ് ബില്‍ഡിംഗ് എന്ന മരുന്നുഅയോഗിച്ചു എന്ന ഷ്വാസിന്‍റെ പരാമര്‍ശം വിവാദമഴിച്ചുവിട്ടിരുന്നു.

ഒട്ടേറെ ജിംനേഷ്യങ്ങള്‍, പ്രമുഖ ജേണലുകളില്‍ സ്ഥിരം പംക്തി, 1990-93 ഘട്ടത്തില്‍ പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം കായിക ക്ഷമതാ ഉപദേശകന്‍ എന്നിവ ഷ്വാസിനെ തേടിയെത്തി.

റിപബ്ളിക്കിന്‍റെ വേദ പ്രമാണമെന്നാണ് ഷ്വാസിനെ പ്രസിഡന്‍റ് ജോര്‍ജ്ജ് എച്ച്.ഡബ്ള്യു.ബുഷ് വിശേഷിപ്പിച്ചത്.

1986 ല്‍ ഷ്വാസ് ടി.വി. ജേണലിസ്റ്റായ മരിയാ ഷ്റിവിയറിനെ വിവാഹം കഴിച്ചു. മുന്‍ പ്രസിഡന്‍റ് കെന്നഡിയുടെ ബന്ധുവാണ് മരിയ. ഷ്വാസിന്‍റെ സിനിമാ പ്രവേശം ഹെര്‍ക്കുലീസ് ഇന്‍ ന്യൂയോര്‍ക്ക് (1970) എന്ന സിനിമയില്‍ ഹെര്‍ക്കുലീസിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :