ദിലീപിന്‍റെ അവതാരങ്ങള്‍

മാനത്തെ കൊട്ടാരത്തിലെ ഉദയപുരം സുല്‍ത്താന്‍

dilip jokker
PROPRO
ജോക്കറിലേക്കൊരു കുടമാറ്റം

എന്നാല്‍, ഹാസ്യത്തിന്‍റെ പരിധിവിട്ട് ലേശം ഗൗരവമുള്ള കഥാപാത്രങ്ങളെ ദിലീപിനു നല്‍കാനുള്ള സിബി മലയിലിന്‍റെയും സുന്ദര്‍ദാസിന്‍റെയുമൊക്കെ ശ്രമങ്ങള്‍ "നീ വരുവോള'ത്തിലും "കുടമാറ്റ'ത്തിലും മറ്റും അടിതെറ്റിയതോടെ ദിലീപിന്‍റെ താരവളര്‍ച്ചയ്ക്ക് പെട്ടെന്ന് ചതുര്‍ത്ഥി ബാധയുണ്ടായി. മഴയില്‍ പൊട്ടിമുളയ്ക്കുന്ന തകരപോലൊരു പ്രതിഭാസം മാത്രമാണ് ദിലീപ് എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

"ഉദയപുരം സുല്‍ത്താന്‍', "ദീപസ്തംഭം മഹാശ്ഛര്യം' തുടങ്ങി അക്കാലത്തിറങ്ങിയ ചിത്രങ്ങളൊക്കയും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പൊടാതെ പോവുകയും ചെയ്തു.

പക്ഷേ, ലോഹിതദാസ് എന്ന രക്ഷകന്‍ ദിലീപിന്‍റെ ജീവിതത്തില്‍ അവതരിക്കുന്നത് ഈ അവസരത്തിലാണ്. "ജോക്കര്‍' എന്ന ചിത്രം ദിലീപിനു സഞ്ജീവനിയായി. പിന്നീടവിടുന്ന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുമാത്രമല്ല. ഒറ്റയ്ക്ക് ഹിറ്റുകള്‍ സമ്മാനിക്കാനുമായി.

WEBDUNIA|
സൂപ്പര്‍ താരങ്ങളുണ്ടായിട്ടും "തെങ്കാശിപ്പട്ടണം' പോലുള്ള ചിത്രങ്ങളുടെ വിജയത്തില്‍ ദിലീപിനുള്ള ചെറുതല്ലാത്ത പങ്ക് അംഗീകരിക്കപ്പെട്ടു. തുളസീദാസിന്‍റെ "ദോസ്ത്', രാജസേനന്‍റെ "ഡാര്‍ളിങ് ഡാര്‍ളിങ്", ശശിശങ്കറിന്‍റെ "മിസ്റ്റര്‍ ബട്ട്ളര്‍'... മലയാളത്തില്‍ നായകന് വേണ്ട ഉയരമോ സൗന്ദര്യമോ ഒന്നും പൂര്‍ണമായില്ലാത്ത ഈ "കൊച്ചു മനുഷ്യന്‍' സിംഹാസനമുറപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :