തുടര്‍ന്ന് ഈ ജോഡികളെ വച്ച് ഗുരു കമല്‍ ഒരുക്കിയ " ഈ പുഴയും കടന്ന്' എന്ന ഹിറ്റില്‍ ഗുരുവിന്‍റെ സംവിധാനത്തില്‍ അഭിനയിക്കാനുള്ള അപൂര്‍വഭാഗ്യവും ദിലീപിനു ലഭിച്ചു. വീണ്ടും കമലിന്‍റെ "കൈക്കുടന്ന നിലാവി'ല്‍ ജയറാമിനൊപ്പവും അഭിനയിച്ചു.
ഇതിനിടയില്‍ വിനയന്‍റെ "കല്യാണ സൗഗന്ധികം', ലാല്‍ ജോസിന്‍റെ "കിഴക്കുദിക്കും ദിക്കില്‍', വിനയന്‍റെ തന്നെ "പ്രണയ നിലാവ്', തുളസീദാസിന്‍റെ "അനുരാഗക്കൊട്ടാരം', റാഫി മെക്കാര്‍ട്ടിന്‍റെ "പഞ്ചാബിഹൗസ്' ദിലീപ് വളരുകയായിരുന്നു ഹിറ്റുകളില്‍നിന്നു ഹിറ്റുകളിലേക്ക്. ഒപ്പം കലാഭവന്‍ മണിയുമുണ്ടായിരുന്നു.
WEBDUNIA|
നര്‍മത്തില്‍ പൊതിഞ്ഞ ഒരു കഥ, കുടുംബസദസുകള്‍ക്കു ദഹിക്കുന്ന വിധം പറഞ്ഞുപോവുന്ന ചെലവുകുറഞ്ഞ സിനിമകള്‍ക്ക് ദിലീപിനെ വിശ്വസിച്ചു നിര്‍മാതാക്കള്‍ക്കു ധൈര്യമായി പണം മുടക്കാം എന്ന അവസ്ഥയായി. അതോടെ ദിലീപിനെത്തേടി നിര്‍മാതാക്കളെത്തുന്ന സ്ഥിതി വന്നു.