തൊഴില്‍പരമായി ദിലീപ് ജയറാമിന്‍റെ തുടര്‍ച്ചയാണ്. എല്ലാ അര്‍ത്ഥത്തിലും പിന്നീട് ജയറാമിനെപ്പോലാകുവാനും ദിലീപിനു കഴിഞ്ഞു. ഒരൊറ്റക്കാര്യത്തില്‍ മാത്രം ജയറാം ദിലീപിനു പിന്നിലാവും. സിനിമയില്‍ സഹസംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയത്തിന്‍റെ കാര്യത്തില്‍.
ഇന്നിപ്പോള്‍, ചരിത്രത്തിലാദ്യമായി ജയറാമിന്‍റെ ഒരു സിനിമപോലും, ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തീയറ്ററിലെത്തുന്നില്ല എന്ന പ്രതിസന്ധിയുടെ രൂക്ഷഘട്ടത്തിലും ദിലീപ് ചിത്രങ്ങളെ പ്രേക്ഷകര്‍ സഹകര്‍ഷം സ്വാഗതം ചെയ്യുന്നു.
ഒറ്റയ്ക്ക് "പറക്കും തളിക'കളെ വിജയിപ്പിക്കാനാവുന്പോഴും താരങ്ങള്‍ക്കൊപ്പം "തെങ്കാശിപ്പട്ടണങ്ങളും', "രാക്ഷസരാജവു'മെല്ലാം ഉണ്ടാവുന്പോള്‍ അവയുടെ വന്‍വിജയങ്ങളിലും പ്രേക്ഷകര്‍ വേഗം തിരിച്ചറിയുന്ന വിജയഘടകമാകാനാകുന്ന ദിലീപ് എന്ന നടന്.
ആലുവയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്‍റെ ജനനം. പത്മനാഭപിള്ള-സരോജം ദന്പതികളുടെ രണ്ടാണ്മക്കളില്‍ മൂത്തയാള്‍. പഠിക്കുന്പോഴേ കൈവശമുള്ള ചില "കലാ'വാസനയൊക്കെ നാട്ടിലും വീട്ടിലും പുറത്തിറക്കിയിട്ടുണ്ടായിരുന്നു ദിലീപ് .
ജീവിക്കാന്‍ വഴി തേടി ഈ വാസനകളെ ആശ്രയിച്ച ദിലീപിനു തുണയാകാന്‍ നാദിര്‍ഷാ എന്ന ചങ്ങാതിയുമുണ്ടായിരുന്നു. ഓണത്തിനിറങ്ങുന്ന ചില പാരഡി കാസെറ്റുകളിലൂടെ, കേരളത്തിലെങ്ങും പ്രശസ്തമായ മിമിക്രി വേദികളിലൂടെ ദിലീപ് പതിയെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.
"ഏഷ്യാനെറ്റ്' ടിവി ചാനലെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. അതിലെ "കോമിക്കോള' പരിപാടിയിലൂടെ ദിലീപ് നാലാളറിയുന്ന ഫിഗറായി; ഇന്നസെന്‍റിനെക്കാള്‍ നന്നായി ഇന്നസെന്‍റിനെ അവതരിപ്പിക്കുന്നയാളായി ദിലീപ്.
ജയറാമിന്‍റെ കടന്നുവരവിനുശേഷമാണ് മിമിക്രിവേദികളില്‍ തിളങ്ങുന്നവരെ പ്രേക്ഷകരും സിനിമാക്കാരും തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. അവരില്‍ പലരും പിന്നീട് അവരുടെ പ്രതീക്ഷപോലെ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യങ്ങളുമായി. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനായിരുന്നില്ല. ദിലീപിന്‍റെ ആദ്യനിയോഗം. അതൊരു സസ്പെന്‍സുള്ള സിനിമാക്കഥപോലെ...