ജയറാം മാറിയ ഒഴിവില്‍ കലാഭവനിലെത്തിയതാണ് ദിലീപ്. പിന്‍ഗാമിയോട് സ്വഭാവികമായി ജയറാമിനൊരു പ്രിയം തോന്നി. അയാളുടെ അഭിനയമോഹമറിഞ്ഞപ്പോള്‍ ജയറാമാണ് പറഞ്ഞത്. ആദ്യം എങ്ങനെയെങ്കിലും സിനിമയിലെത്തിപ്പെടാന്‍ നോക്ക്. എന്നിട്ടാവാം അഭിനയം.
അങ്ങനെ ജയറാമിന്‍റെ ശുപാര്‍ശയോടെ സംവിധായകന്‍ കമലിന്‍റെയരികിലെത്തി.നിലവില്‍ "സഹന്മാ'രെ തട്ടി നടക്കാന്‍ വയ്യാതിരുന്നിട്ടും എന്തോ "പയ്യനി"ലെ കഴിവു തിരിച്ചറിഞ്ഞ കമല്‍ ദിലീപിനെ സംവിധാനസഹായിയായി ഒപ്പം കൂട്ടി. പിന്നീട് സംവിധായകനായ മാറിയ ലാല്‍ ജോസിനോടൊപ്പം.
നടി ഖുഷ്ബുവിനൊപ്പം "മാനത്തെ കൊട്ടാരം' എന്ന ചിത്രത്തില്‍ നായകനാവണം: ഇന്ദ്രന്‍സും നാദര്‍ഷയും മറ്റുമാണൊപ്പം. സുരേഷ് ഗോപി അതിഥിയായെത്തിയ, ദിലീപും കൂട്ടരും കടുത്ത ഖുഷ്ബു ആരാധകരായി അഭിനയിച്ച "മാനത്തെ കൊട്ടാരം' നിനച്ചിരിക്കാതെ വന്‍വിജയമായി. ദിലീപിന് ശക്തമായ ചവിട്ടുപടിയും.
WEBDUNIA|
തുടര്‍ന്ന് ഒട്ടേറെ ചെറിയ ചിത്രങ്ങളില്‍ കൂട്ടത്തിലൊരു നായകനായി ദിലീപ് പതിയെ ശ്രദ്ധിക്കപ്പെട്ടു. "ത്രീമെന്‍ ആര്‍മി', "വര്‍ണപ്പകിട്ട്'...